Posted On
date_range Updated On
date_range വെസ്റ്റ്ബാങ്കില്‍ ഒരു ഫലസ്തീനികൂടി കൊല്ലപ്പെട്ടു
ജറൂസലം: അധിനിവിഷ്ട ഫലസ്തീന്‍മേഖലകളില്‍ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം തുടരുന്നു. വെസ്റ്റ്ബാങ്കില്‍ ഫലസ്തീനിയെ ഇസ്രായേല്‍
സൈന്യം വെടിവെച്ചുകൊന്നു. 21കാരനായ യഹ്യ ത്വാഹയാണ് കൊല്ലപ്പെട്ടത്. ഇതോടെ, ഒക്ടോബറില്‍ മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ടുതുടങ്ങിയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 95 ആയി. 17 ഇസ്രായേല്‍ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു മാസത്തിനിടെ 800ഓളം ഫലസ്തീനി യുവാക്കളെ ഇസ്രായേല്‍ സൈന്യം അനധികൃതമായി തടവിലാക്കിയിട്ടുണ്ട്. ഫലസ്തീനില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി മേഖല സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.