Posted On
date_range Updated On
date_range നേപ്പാളില്‍ നാല് മധേശികള്‍ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളില്‍ ഹൈവേ ഉപരോധത്തിനിടെ പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു മധേശി പ്രക്ഷോഭകർ കൊല്ലപ്പെട്ടു.
സംഭവത്തില്‍ 17 പ്രക്ഷോഭകര്‍ക്കും 25 പൊലീസുകാര്‍ക്കും പരിക്കേറ്റു.
സപ്തരി ജില്ലയിലെ പ്രധാന ഹൈവേ ഉപരോധിച്ച പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
2500ലേറെ പേരാണ് ഉപരോധത്തില്‍ പങ്കെടുത്തത്. ഒഴിപ്പിക്കാന്‍ ശ്രമിച്ച പൊലീസിനെ പെട്രോള്‍ബോംബെറിഞ്ഞും കല്ലേറ് നടത്തിയുമാണ് പ്രക്ഷോഭകര്‍ നേരിട്ടത്.
നേപ്പാളിലെ പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ടാണ് തരായ് മേഖലയിലെ മധേശികള്‍ പ്രക്ഷോഭം തുടരുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെയായി 40 പേര്‍ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.