ബൈറൂത് സ്ഫോടനത്തിന് പിന്നില്‍ ഐ.എസ്

ബൈറൂത്: ലബനാനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തിലുണ്ടായ ഇരട്ട ചാവേര്‍സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സ്ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. 40ഓളം പേര്‍ക്ക് പരിക്കേറ്റു. 239 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയയില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് പിന്തുണയുമായി ഹിസ്ബ് പോരാളികള്‍ ഐ.എസിനെതിരെ പോരാട്ടം തുടരുന്നതിന്‍െറ പ്രതികാരമായാണ് ആക്രമണം.

തലസ്ഥാനനഗരത്തിന്‍െറ തെക്കന്‍മേഖലയിലെ ബുര്‍ജ് അല്‍ ബരജ്നേയിലെ വ്യാപാരകേന്ദ്രത്തിനുമുന്നില്‍ രണ്ടു ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രാജ്യം അനുശോചിച്ചു. ആക്രമണത്തെ ഹിസ്ബ് സംഘം അപലപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.