Posted On
date_range Updated On
date_range ബ്ലോഗറുടെ കൊല: ബംഗ്ലാദേശില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ
ധാക്ക: ബംഗ്ളാദേശില്‍ പ്രമുഖ ബ്ളോഗര്‍ റജീബ് ഹല്‍ദര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ. മതമൗലികവാദികളെ വിമര്‍ശിച്ചതിന്‍െറ പേരിലാണ് ഹല്‍ദാര്‍ കൊല്ലപ്പെട്ടത്. മുന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളായിരുന്ന മുഹമ്മദ് ഫൈസല്‍ ബിന്‍ നഈം, റിസ്വാനുല്‍ ആസാദ റാണ എന്നിവരെയാണ് ധാക്ക കോടതി വധശിക്ഷക്കു വിധിച്ചത്.
2015 ഫെബ്രുവരി 13നാണ് റജീബ് കൊല്ലപ്പെട്ടത്. അന്‍സാറുല്ല എന്ന സംഘടനയായിരുന്നു കൊലപാതകത്തിന് പിന്നില്‍. കൊലപാതകത്തില്‍ പങ്കുള്ള അന്‍സാറുല്ല തലവനുള്‍പ്പെടെ നാലുപേര്‍ക്ക് തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷക്കു പുറമെ ഇവര്‍ക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.