Posted On
date_range Updated On
date_range ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ പാക് സൈന്യത്തിന്‍െറ ഇടപെടല്‍
ഇസ്ലാമാബാദ്: താറുമാറായ ഉഭയകക്ഷി ബന്ധം പുന$സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി ഇന്ത്യയുമായി കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ചര്‍ച്ച പുനരുജ്ജീവിപ്പിക്കാന്‍ പാക് സൈനികര്‍ ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. 12 വര്‍ഷത്തിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാകിസ്താന്‍െറ മണ്ണിലത്തൊന് അവസരമൊരുക്കിയതും സൈനിക ഇടപെടലാണ്. പാക് നയതന്ത്ര രംഗത്ത് തന്ത്രപ്രധാന കുതിച്ചുചാട്ടമാണ് ഇതുവഴിയൊരുങ്ങിയത്.
പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. തീവ്രവാദമുള്‍പ്പെടെ വിഷയങ്ങളില്‍ ചര്‍ച്ച പുനരാരംഭിക്കാമെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.