നേപ്പാളില്‍ ഭൂകമ്പം; നാശനഷ്ടമില്ല


കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബജൂറ ജില്ലയില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്നും ഏപ്രില്‍ 25ന് അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിന്‍െറ തുടര്‍ച്ചയല്ലയിതെന്നും ദേശീയ ഭൂകമ്പശാസ്ത്രം പഠനകേന്ദ്രം അറിയിച്ചു. കാഠ്മണ്ഡുവില്‍നിന്നും 700 കിലോമീറ്റര്‍ പടിഞ്ഞാറ് ബജൂറ ജില്ലയിലെ ജഗന്നാഥ് മേഖലയിലും മധ്യപടിഞ്ഞാറ് മേഖലയിലെ മറ്റു നിരവധി ജില്ലകളിലുമാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.