Posted On
date_range Updated On
date_range സരബ്ജിത് സിങ് കൊലക്കേസ്: രണ്ടു പ്രതികളെ വെറുതെവിട്ടു
ലാഹോർ: സരബ്ജിത് സിങ് കൊലക്കേസിലെ രണ്ടു പ്രതികളെ പാക് കോടതി കുറ്റമുക്തരാ ക്കി. 2013ലാണ് ലാഹോറിലെ കോട് ലഖ്പത് ജയിലിൽ സഹതടവുകാരുടെ മർദനമേറ്റ് ഇന്ത്യൻ പൗരനായ സരബ്ജിത് സിങ് കൊല്ലപ്പെട്ടത്. ആമിർ തംപ, മുദസ്സർ എന്നിവരെയാണ് കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ലാഹോർ കോടതി വെറുതെവിട്ടത്.
കേസിൽ നേരത്തേ വാദംകേൾക്കുന്നതിനിടെ, പ്രതികൾക്കെതിരായി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെെട്ടന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മർദനമേറ്റ് അവശനായ സിങ്ങിനെ ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.