Posted On
date_range Updated On
date_range ഇറാഖിൽ െഎ.എസ് ആക്രമണം; ഒരു കുടുംബത്തിലെ 12 പേർ മരിച്ചു
ബാഗ്ദാദ്: വടക്കൻ ഇറാഖിെല അംബുഷിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 12 പേർ മരിച്ചു. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. തീവ്രവാദികൾ പ്രദേശത്തെ ഒരു വീട് വളഞ്ഞ് ആക്രമിക്കുകയായിരുെന്നന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ആക്രമണത്തിെൻറ കാരണം വ്യക്തമല്ല.
ആക്രമണത്തിൽ മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. െഎ.എസാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അവകാശപ്പെടുന്നുെണ്ടങ്കിലും ഉത്തരവാദിത്തം ഇതുവരെയും െഎ.എസ് ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ െഎ.എസിനു മേൽ വിജയം വരിച്ചതായി ഇറാഖ് പ്രഖ്യാപിച്ചിരുന്നു. എന്നാലും ഇപ്പോഴും െഎ.എസിെൻറ ഒളിസംഘങ്ങളെ സൈന്യം ലക്ഷ്യം വെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.