Posted On
date_range Updated On
date_range കാനഡയിൽ വീണ്ടും ക്ഷേത്രചുമരിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം
ടൊറന്റോ: കാനഡയിൽ ഹിന്ദു ക്ഷേത്രചുമരിൽ വീണ്ടും ഹിന്ദുവിരുദ്ധ, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ശ്രീലക്ഷ്മി നാരായണക്ഷേത്രത്തിൽ കഴിഞ്ഞദിവസം അർധരാത്രിയാണ് സംഭവം. ഖലിസ്താൻ അനുഭാവികളായ സ്ത്രീയും പുരുഷനുമാണ് പിന്നിലെന്ന് ക്ഷേത്രം അധികൃതർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഖലിസ്താൻ അനുകൂല പോസ്റ്റർ പതിച്ചിട്ടുമുണ്ട്. കാനഡയിൽ നേരത്തെ പലതവണ വിവിധയിടങ്ങളിൽ ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം മാത്രം മൂന്ന് സംഭവങ്ങളുണ്ടായി. കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തെ അപലപിച്ചു. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രതിഷേധം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.