കാ​ന​ഡ​യി​ൽ ക്ഷേ​ത്ര​ച്ചു​മ​രി​ൽ ഇ​ന്ത്യാ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം; അന്വേഷണം ആരംഭിച്ചു

ഓ​ട്ട​വ: കാ​ന​ഡ​യി​ൽ ക്ഷേ​ത്ര​ച്ചു​മ​രി​ൽ ഇ​ന്ത്യാ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം എ​ഴു​തി​വെ​ച്ച സം​ഭ​വ​ത്തി​ൽ വി​ൻ​ഡ്സ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നോ​ർ​ത്ത് വേ ​അ​വ​ന്യൂ​വി​ലെ ക്ഷേ​ത്ര​ത്തി​ന്റെ പു​റം​ചു​മ​രി​ലാ​ണ് വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹി​ന്ദു​വി​രു​ദ്ധ, ഇ​ന്ത്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ​ത്.

സ്വാമിനാരായൺ ക്ഷേത്രച്ചുമരിലാണ് സംഭവം. അതേസമയം, പ്ര​തി​ക​ൾ എ​ന്ന് ക​രു​തു​ന്ന ര​ണ്ടു​പേ​ർ അ​ർ​ധ​രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന​തി​ന്റെ വി​ഡി​യോ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഒരാൾ ക്ഷേത്രച്ചുമരിൽ എഴുതുന്നതും മറ്റൊരാൾ നിരീക്ഷിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു.

Tags:    
News Summary - Anti India graffiti painted on temple wall in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.