മുട്ടക്കുമുണ്ടൊരു ദിനം; ഇന്നാണത്

ന്യൂയോര്‍ക്: പാവങ്ങളില്‍ പാവങ്ങളും ധനികരില്‍ ധനികരുമെല്ലാം ഒരുപോലെ കഴിക്കുന്ന മുട്ടയെന്ന മനുഷ്യന്‍െറ ഇഷ്ടഭക്ഷണത്തിന്‍െറ പ്രോത്സാഹനവും പ്രചാരണവും ഉദ്ദേശിച്ച് നടത്തപ്പെടുന്ന ലോക മുട്ടദിനമാണിന്ന്. 1996 മുതലാണ് അന്താരാഷ്ട്ര എഗ് കമീഷന്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ‘ലോക മുട്ടദിന’മായി ആചരിക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഭക്ഷ്യപദാര്‍ഥം എന്ന നിലയില്‍ മുട്ടയുടെ പ്രചാരം വര്‍ധിപ്പിക്കേണ്ടതിനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. മനുഷ്യന്‍െറ മസ്തിഷ്കത്തിന്‍െറയും ഓര്‍മയുടെയും വികാസത്തിന് സഹായകമാകുന്ന ഘടകങ്ങള്‍ മുട്ടയിലടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ഈ ഭക്ഷണപദാര്‍ഥം നല്ല ആരോഗ്യത്തിനും രോഗങ്ങള്‍ തടയുന്നതിനും സഹായകമാണെന്നും ശാസ്ത്രം കണ്ടത്തെിയിട്ടുണ്ട്.

1964ല്‍ ഇറ്റലിയില്‍ നടന്ന രണ്ടാം അന്താരാഷ്ട്ര എഗ് കോണ്‍ഫറന്‍സിലാണ് അന്താരാഷ്ട്ര എഗ് കമീഷന്‍ എന്ന കൂട്ടായ്മ രൂപവത്കരിച്ചത്. ആഗോളതലത്തില്‍ മുട്ടയുല്‍പാദനത്തെയും വ്യവസായത്തെയും പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തലാണ് കമീഷന്‍െറ ചുമതല.
ലോകത്താകമാനമുള്ള മുട്ട ഉല്‍പാദകരോടും സംഘടനകളോടും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അന്താരാഷ്ട്ര എഗ് കമീഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബംഗ്ളാദേശ് മുതല്‍ ബ്രസീല്‍ വരെയും നൈജീരിയ മുതല്‍ ആസ്ട്രേലിയ വരെയുമുള്ള രാജ്യങ്ങളില്‍ ഐക്യരാഷ്ട്രസഭാ ഭക്ഷ്യ-കാര്‍ഷിക സംഘടനകളുടെ സഹകരണത്തോടെ പരിപാടികള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ദിനാചരണങ്ങളില്‍ സൗജന്യമായി മുട്ട വിതരണവും മുട്ടയുല്‍പന്നങ്ങള്‍ തയാറാക്കലുമടക്കുള്ള പരിപാടികള്‍ നടന്നിരുന്നു. ഇന്ത്യയിലും വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം പരിപാടികള്‍ സംഘടിപ്പി
ക്കപ്പെട്ടിരുന്നു.

Tags:    
News Summary - world egg day,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.