ബീജിങ്: പ്രശസ്ത വടക്കേ അമേരിക്കൻ കമ്പനി പോപ്സിക്കിളിെൻറ ചോക്കോബാറിൽ നിന്നും ചത്ത എലിയെ കിട്ടിയത് കേട്ട് ഞെട്ടിയിരിക്കുകയാണ് ചൈനക്കാർ. കുട്ടികളടക്കം യുവതീ യുവാക്കളുടെ ഇഷ്ട ഭക്ഷണമായ പോപ്സിക്കിൾ യുനിലിവറിെൻറ കീഴിലുള്ള സിപ്പപ്പ് നിർമാതാക്കളാണ്.
ചോക്കോബാറിെൻറ കവറഴിച്ചപ്പോഴായിരുന്നു എലി വാൽ യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. ആദ്യ കാഴ്ചയിൽ അത് പുഴുവാണെന്ന് തെറ്റിധരിച്ചു. എന്നാൽ സുഹൃത്തിനോട് പരിശോധിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ചോക്കോബാറിൽ കുടുങ്ങി കിടന്നത് എലിയുടെ വാൽ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
എലി കുടുങ്ങിയ ചോക്കോബാറുമെടുത്ത് വാങ്ങിച്ച കടയിലേക്ക് ചെന്ന യുവതിയും സുഹൃത്തും കടയുടമയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാൽ ഒരു ഡസൻ പോപ്സിക്കിൾ നൽകി പ്രശ്നം ഒതുക്കാനാണ് കടയുടമ ശ്രമിച്ചത്. അതുകൊണ്ടൊന്നും പ്രശ്നം തീരില്ലെന്ന് കണ്ടതോടെ 800 യുവാൻ(8,400 രൂപ) കൊടുത്തു. യുവതികൾ നിരസിച്ചതിനെ തുടർന്ന് തുക വർധിപ്പിച്ച് 2000 യുവാനാക്കി(21,000 രൂപ). എന്നാൽ യുവതികൾക്ക് വേണ്ടത് 50000 യുവാനായിരുന്നു(5.2 ലക്ഷം രൂപ).
അവസാനം ലോക്കൽ റെഗുലേറ്ററി അതോറിറ്റി പ്രശ്നത്തിൽ ഇടെപെട്ടങ്കിലും ഇത്തരം കേസുകളിൽ കൂടിയാൽ 1000(10,500) യുവാൻ മാത്രമേ നഷ്ട പരിഹാരം കിട്ടുകയുള്ളൂ എന്നായിരുന്നു അവരുടെ പ്രതികരണം. അതോടെ യുവതികൾ നിരാശരായി. കഴിഞ്ഞ വർഷം മെക്സിക്കോയിൽ എലി ചത്തു കിടന്ന ശീതള പാനീയം കുടിച്ച് യുവാവ് മരിച്ചിരുന്നു. എന്തായാലും ചോക്കോബാറിലെ എലി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.