വാള്‍സ്ട്രീറ്റ് കാളയെ തുറിച്ചുനോക്കി പെണ്‍കുട്ടിയുടെ പ്രതിമ

വാഷിങ്ടണ്‍: യു.എസിലെ മാന്‍ഹാട്ടനില്‍ കുത്താനാഞ്ഞു നില്‍ക്കുന്ന പ്രശസ്തമായ വെങ്കല കാളയെ ധൈര്യത്തോടെ തുറിച്ചുനോക്കി നില്‍ക്കുന്ന പെണ്‍കുട്ടി ബുധനാഴ്ച ഏവരിലും കൗതുകമുളവാക്കി. അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ചാണ് പെണ്‍കുട്ടിയുടെ ശില്‍പം ഇവിടെ സ്ഥാപിച്ചത്. പ്രൈമറി ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പ്രായമുള്ള ശില്‍പമാണ് കാളക്ക് അഭിമുഖമായി സ്ഥാപിച്ചത്. കമ്പനികളില്‍ കൂടുതല്‍ ലിംഗ വൈവിധ്യം നടപ്പാക്കണമെന്നും സാമ്പത്തിക മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്ന രീതി നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് വാള്‍സ്ട്രീറ്റിലെ സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ളോബല്‍ അഡൈ്വസേഴ്സ് കമ്പനിയാണ് പെണ്‍കുട്ടിയുടെ പ്രതിമ സ്ഥാപിച്ചത്.

ഒരുപാടു പേര്‍ ലിംഗവൈവിധ്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും എന്നാല്‍, ഇത് കൂടുതല്‍ വിശാലമായ തലത്തിലേക്ക് കൊണ്ടുവരണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സ്റ്റേറ്റ് സ്ട്രീറ്റ് കോര്‍പ്പിനുകീഴിലെ കമ്പനി മേധാവി ആന്‍ മക്നാലി പറഞ്ഞു. വാള്‍സ്ട്രീറ്റിലെ 85 ശതമാനം സാമ്പത്തിക ഉപദേഷ്ടാക്കളും പുരുഷന്മാരാണ്. ക്രിസ്റ്റന്‍ വിസബല്‍ എന്ന കലാകാരനാണ് പെണ്‍കുട്ടിയുടെ വെങ്കലപ്രതിമ നിര്‍മിച്ചത്.

Tags:    
News Summary - wall street statue on womens day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.