ട്രം​പി​െൻറ നി​കു​തി​പ​രി​ഷ്​​ക​ര​ണ ബി​ല്ലി​ന്​ സെ​ന​റ്റി​െൻറ അം​ഗീ​കാ​രം

വാ​ഷി​ങ്​​ട​ൺ: നി​കു​തി സ​​മ്പ്ര​ദാ​യം ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന​തി​ന്​ അ​നു​മ​തി തേ​ടി​യു​ള്ള ബി​ല്ലി​ന്​ യു.​എ​സ്​ കോ​ൺ​ഗ്ര​സി​​െൻറ അം​ഗീ​കാ​രം. 30 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ യു.​എ​സി​ൽ നി​കു​തി സ​​മ്പ്ര​ദാ​യം പ​രി​ഷ്​​ക​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. കോ​ർ​പ​റേ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ധ​നി​ക​ർ​ക്കും അ​നു​കൂ​ല​മാ​യാ​ണ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നി​കു​തി പ​രി​ഷ്​​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്ന​തെ​ന്ന്​ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്. 

1.5 ട്രി​ല്യ​ൻ ഡോ​ള​റി​​െൻറ നി​കു​തി ബി​ല്ല്​ 48നെ​തി​രെ 51 വോ​ട്ടു​ക​ൾ​ക്കാ​ണ്​ സെ​ന​റ്റി​ൽ പാ​സാ​ക്കി​യ​ത്. കോ​ർ​പ​റേ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ആ​ജീ​വ​നാ​ന്ത നി​കു​തി​യി​ള​വു ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്​ ശി​പാ​ർ​ശ​ക​ളി​ലൊ​ന്ന്. അ​തേ​സ​മ​യം വ്യ​ക്​​തി​ക​ൾ​ക്ക്​ നേ​രി​യ ഇ​ള​വു മാ​ത്ര​മേ ല​ഭി​ക്കൂ. ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ ബി​ല്ല്​ നേ​ര​ത്തേ പാ​സാ​ക്കി​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ൾ​ക്കാ​ണ്. പ്ര​സി​ഡ​ൻ​റ്​ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ ബി​ല്ല്​ നി​യ​മ​മാ​കും.

Tags:    
News Summary - U.S. Senate passes Donald Trump’s tax reform bill-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.