Posted On
date_range Updated On
date_range ട്രംപ് പ്രസിഡന്‍റ് പദവിക്ക് യോജിച്ചയാളല്ലെന്ന് മനോരോഗ വിദഗ്ധര്‍
വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്‍െറ മാനസികനില പ്രസിഡന്‍റ് പദവിയിലുള്ളവര്‍ക്ക് യോജിച്ചതല്ളെന്ന് അമേരിക്കയിലെ പ്രമുഖരായ 35 മനോരോഗ വിദഗ്ധര്‍. മറ്റുള്ളവരോട് അനുകമ്പ കാണിക്കാനുള്ള കഴിവില്ലാത്ത വാക്കുകളും സ്വഭാവവും യാഥാര്‍ഥ്യത്തെ വളച്ചൊടിക്കുന്നതടക്കമുള്ള പ്രവണതകളും ട്രംപിന്‍െറ മനോനിലയുടെ പ്രശ്നമാണെന്നും ന്യൂയോര്‍ക് ടൈംസ് പത്രത്തിന് എഴുതിയ തുറന്ന കത്തില്‍ ഇവര്‍ പറയുന്നു. അഭിപ്രായം പറയാതിരിക്കുന്നത് ഇനിയും വൈകിപ്പിക്കുന്നത് ശരിയല്ലാത്തതിനാലാണ് ഇത് തുറന്നെഴുതുന്നത്. കരുത്തുറ്റ പദവിയില്‍ ഇത്തരം പ്രവണതയുള്ളയാള്‍ എത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും -കത്തില്‍ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.