484 ബില്യൻ ഡോളറിന്‍റെ കോവിഡ് സഹായ പാക്കേജിന് യു.എസ് കോൺഗ്രസിന്‍റെ അംഗീകാരം

വാഷിങ്ടൺ ഡി.സി: 484 ബില്യൻ ഡോളറിന്‍റെ കോവിഡ് സഹായ പാക്കേജിന് അമേരിക്കൻ ജനപ്രതിനിധി സഭ അംഗീകാരം നൽകി. ഇടക്കാല ആശ് വാസ നടപടി എന്ന നിലയിലാണ് ബിൽ കോൺഗ്രസ് പാസാക്കിയത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാമ്പത്തിക ബുദ്ധിമുട് ട് അനുഭവപ്പെടുന്ന ചെറുകിട വ്യാപാരം, ആശുപത്രികൾ, കോവിഡ് പരിശോധന എന്നിവയ്ക്കാണ് ധനസഹായം നൽകുക. നിലവിലെ കൂടാതെ കൂടുതൽ സഹായങ്ങൾ നൽകുമെന്ന് കോൺഗ്രസ് അംഗം ആന്‍റണി ഗോൻസാലസ് വ്യക്തമാക്കി.

വരുന്ന ആഴ്ചകളിൽ 2 ട്രില്യൻ യു.എസ് ഡോളറിന്‍റെ രക്ഷാ പാക്കേജ് പ്രഖ്യാപിക്കും. ഈ പാക്കേജിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്.

അമേരിക്കയിൽ 8,60,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 49,759 പേർ മരിച്ചു.

Tags:    
News Summary - US House approves interim 484 bn dollar COVID-19 relief bill -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.