Posted On
date_range Updated On
date_range മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താൻ നീക്കവുമായി യു.എസും സഖ്യരാജ്യങ്ങളും
വാഷിങ്ടൺ: പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താ ൻ തിരക്കിട്ട നീക്കങ്ങളുമായി യു.എസും ബ്രിട്ടനും ഫ്രാൻസും. മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള നീക്കം യു.എൻ രക്ഷാസമിതിയിൽ നാലാംതവണയും ചൈന തടഞ്ഞതോടെയാണ് യു.എസും സഖ്യരാജ്യങ്ങളും പുതിയ കരുക്കൾ നീക്കുന്നത്.
കഴിഞ്ഞദിവസം ഫ്രാൻസ് മസ്ഉൗദിെൻറ ആസ്തികൾ മരവിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. യു.എന്നിൽ ഉടൻ മസ്ഉൗദിനെതിരായ പ്രമേയം അവതരിപ്പിക്കാനാണ് യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങളുടെ തീരുമാനം. വീണ്ടും പ്രമേയം തടയാനാണ് ഒരുക്കമെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈനക്ക് മുന്നറിയിപ്പുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.