വോ​െട്ടടുപ്പിൽ വിജയിച്ച്​ കഞ്ചാവും!

കാലിഫോർണിയ: പ്രസിഡൻറ് തെരഞ്ഞെടുപ്പിനൊപ്പം അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ മറ്റൊരു വോ​െട്ടടുപ്പ്​ കൂടി നടക്കുന്നുണ്ടായിരുന്നു. കഞ്ചാവ്​ വേണമോ വേണ്ടയോ എന്ന വോ​െട്ടടുപ്പ്​. മെഡിക്കൽ, വിനോദ ആവശ്യങ്ങൾക്ക്​ വേണ്ടി കഞ്ചാവ്​ ഉപയോഗിക്കുന്നത്​ നിയമപരമാക്കണോ എന്നതായിരുന്നു വോ​െട്ടുടപ്പിലെ ചോദ്യം.

പ്രസിഡൻറ്​ സ്ഥാനാർഥികളായ ഹിലരിക്കും ട്രംപിനും വോട്ട്​ ചെയ്യുന്ന അതേ ആവേശത്തോടെ ജനങ്ങൾ വോട്ടും രേഖപ്പെടുത്തി. ​​പ്രസിഡൻ്​റ തെരഞ്ഞെടുപ്പിൽ ചിലരെ കൈവിട്ടപ്പോഴും ഇൗ വോ​െട്ടടുപ്പിൽ ജനം പൂർണമായി കഞ്ചാവിനെ കൈവിട്ടില്ല.അരിസോന സംസ്ഥാനം മാത്രമാണ്​ കഞ്ചാവ്​ വിനോദ ആവശ്യങ്ങൾക്ക്​ ഉപയോഗിക്കുന്നതിനെ എതിർത്ത്​ ​വോട്ട്​ ചെയ്​തത്​.

കാലി​േഫാർണിയ, നെവാദ, മസാചുസറ്റ്​സ്​ എന്നീ സംസ്ഥാനങ്ങൾ വിനോദ ആവശ്യങ്ങൾക്ക്​ വേണ്ടിയുള്ള കഞ്ചാവ്​ ഉപയോഗം നിയമപരമാക്കുന്നതിനെ അനുകൂലിച്ചു. ഇതോടെ ഇൗ സംസ്ഥാനങ്ങളി​ലെ 21 വയസിൽ കൂടുതലുള്ളവർക്ക്​ കഞ്ചാവ്​ വളർത്തുകയും ഉപയോഗിക്കുകയും ചെയ്യാം. ​ഫ്ലോറിഡ, ആർക്കൻസോ​, നോർത്ത്​ ഡക്കോട്ട സംസ്ഥാനങ്ങൾ മെഡിക്കൽ ആവശ്യങ്ങൾക്ക്​ വേണ്ടി കഞ്ചാവ്​ ഉപയോഗിക്കുന്നതിനെ അനുകൂലിച്ച്​ വോട്ട്​ചെയ്​തു. മൊണ്ടാന, മെയ്​ൻ സംസ്ഥാനങ്ങളിലെ ഫലം വരാനിരിക്കുന്നതേ ഉള്ളൂ.

കാലിഫോർണിയ, അലാസ്​ക, കൊളറാഡോ, ഒാറിഗൺ, വാഷിങ്​ടൺ സംസ്ഥാനങ്ങളും വാഷിങ്​ടൺ ഡിസിയും ​മെഡിക്കൽ ആവശ്യങ്ങൾക്കുവേണ്ടിയുള്ള കഞ്ചാവ്​ ഉപയോഗം നേരത്തെ നിയമപരമാക്കിയിരുന്നു. മെഡിക്കൽ ആവശ്യങ്ങൾക്ക്​ കഞ്ചാവ്​ ഉപയോഗിക്കാൻ അനുമതി നൽകുന്നത്​ വേദനയും മാരക രോഗങ്ങളും അനുഭവിക്കുന്നവർക്ക്​ ആശ്വാസം നൽകും. അതേസമയം ലഹരി ഉപയോഗം നിയമപരമാക്കുന്നത്​ കുട്ടികയുടെയും യുവാക്കളുടെയും സുരക്ഷക്ക്​ ഭീഷണിയാകുമെന്ന്​ കരുതുന്നവരുമുണ്ട്​.

നിലവിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തുന്ന ബിസിനസ്​ മേഖലയാണ്​നിയമപരമായ കഞ്ചാവ്​ വ്യാപാരം. കഞ്ചാവ്​ കൃഷി, വിൽപന എന്നിവ നിയമപരമാക്കുന്നതിലൂടെ ലഭിക്കുന്ന നികുതി യുവാക്കളുടെ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, നിയമപരിപാലനം എന്നിവക്ക്​ ഉപയോഗിക്കുമെന്ന്​ കാലിഫോർണിയ സംസ്ഥാനം അറിയിച്ചു.

Tags:    
News Summary - US election: California legalises marijuana for recreational use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.