വാഷിങ്ടൺ: ക്യൂബയിൽ രണ്ടു വർഷം മുമ്പ് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ വേട്ടയാടിയ നിഗൂഢ രോഗത്തിെൻറ ഭീതിയിൽ ചൈനയിലെ ഉദ്യോഗസ്ഥരും. ദക്ഷിണ ചൈനയിലെ ഗുവാൻഷു നഗരത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിഗൂഢ രോഗം പിടികൂടിയത്.
വിചിത്രമായ ശബ്ദങ്ങൾ കേൾക്കുന്നതിനു പിറകെ രോഗം ബാധിക്കുന്നതായാണ് റിപ്പോർട്ട്. കോൺസുലേറ്റിലെ നിരവധി ഉദ്യോഗസ്ഥരെ ഇതേതുടർന്ന് അമേരിക്ക ഒഴിപ്പിച്ചിട്ടുണ്ട്. ഒരാൾ തലച്ചോറിന് ക്ഷതമേറ്റ് ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
2016ൽ ക്യൂബയിലെ യു.എസ് എംബസിയിലുള്ള 24 നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുമാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഇതുവരെയും ചൈനയെ അമേരിക്ക കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കക്കാർക്കു നേരെ നടക്കുന്ന നിഴൽയുദ്ധമായി ചിലർ കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.