യു.എസ് ആക്രമണത്തില്‍ 80 ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന്

ന്യൂയോര്‍ക്: ലിബിയയിലെ സിര്‍ത്തിന് സമീപം ഐ.എസ് ക്യാമ്പില്‍ ആക്രമണം നടത്തി 80 തീവ്രവാദികളെ വധിച്ചതായി അമേരിക്ക. രണ്ട് ക്യാമ്പുകളെ ലക്ഷ്യം വെച്ച് നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറിയാണ് അവകാശപ്പെട്ടത്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബറാക് ഒബാമയുടെ അനുവാദത്തോടെയാണ് ആക്രമണമെന്നും ലിബിയയിലെ ഐക്യരാഷ്ട്ര സഭ പിന്തുണയുള്ള സര്‍ക്കാറിനെ സഹായിക്കാനാണിതെന്നും പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ സിര്‍ത്തിന്‍െറ നിയന്ത്രണം പൂര്‍ണമായും അന്താരാഷ്ട്ര പിന്തുണയുള്ള സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഐ.എസില്‍ സംഘത്തില്‍ ബാക്കിയുള്ള ചുരുക്കംപേരാണ് ചിലയിടങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നത്.
 

Tags:    
News Summary - US Bombs ISIS Camps in Libya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.