യു.എന്നിന്‍െറ സുപ്രധാന പദവികളില്‍ വനിതകള്‍

ന്യൂയോര്‍ക്: യു.എന്നിന്‍െ മൂന്ന് പ്രധാധ പദവികളില്‍ സ്ത്രീകളെ നിയമിക്കുമെന്ന് നിയുക്ത സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് പ്രഖ്യാപിച്ചു. യു.എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, കാബിനറ്റ് ചീഫ്, പ്രത്യേക നയഉപദേഷ്ടാവ് എന്നീ സ്ഥാനങ്ങളിലേക്കാണ് നിയമനം. യഥാക്രമം,  ആമിന ജെ. മുഹമ്മദ്, ബ്രസീലിന്‍െറ നയതന്ത്ര ഉദ്യോഗസ്ഥ മരിയ ലൂയിസ റിബീറൊ വയോട്ടി, ദക്ഷിണ കൊറിയയിലെ കാങ് കിയാങ് വ എന്നിവരെയാണ് ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്.

ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആയി നിയമിക്കപ്പെടുന്ന ആമിന ജെ. മുഹമ്മദ് (55) നിലവില്‍ നൈജീരിയയുടെ പരിസ്ഥിതി മന്ത്രിയാണ്. 2015 നവംബറിലാണ് അവര്‍ മന്ത്രിയായത്. 2012 മുതല്‍ നിലവിലെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന് കീഴില്‍ പ്രത്യേക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു. കൊളംബിയ സര്‍വകലാശാലയില്‍ താല്‍ക്കാലിക പ്രഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നൈജീരിയയിലെ ഗോംബെ സംസ്ഥാനക്കാരിയായ ആമിന ആറ് കുട്ടികളുടെ മാതാവാണ്.

കാബിനറ്റ് ചീഫ് ആയി നിയമിക്കപ്പെടുന്ന മരിയ ലൂയിസ റിബീറൊ വിയോട്ടി, നിലവില്‍ ബ്രസീലിന്‍െറ ജര്‍മന്‍ അംബാസഡറാണ്. 2007 ജൂലൈ മുതല്‍ 2013 വരെ ബ്രസീലിന്‍െറ ഐക്യരാഷ്ട്ര സഭ സ്ഥിരം പ്രതിനിധിയായിരുന്നു. 2011 ഫെബ്രുവരിയില്‍ യു.എന്‍ രക്ഷാസമിതി അധ്യക്ഷയായിരുന്നു. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മരിയയുടെ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ബ്രസീലിലെ ഹൊറിസോണ്ടയിലാണ് ജനനം.

നയകാര്യ പ്രത്യേക ഉപദേഷ്ടാവ് എന്ന പുതിയ പദവിയിലാണ് ദക്ഷിണ കൊറിയക്കാരിയായ കാങ് കിയാങ് വ നിയമിക്കപ്പെടുന്നത്. 2013 മാര്‍ച്ചില്‍ ഐക്യരാഷ്ട്രസഭയുടെ കോഓഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സില്‍ ദുരന്തനിവാരണ കോഓഡിനേറ്ററായി നിയമിതയായി. അതിനുമുമ്പ്, യു.എന്‍ മനുഷ്യാവകാശ ഡെപ്യൂട്ടി ഹൈകമീഷണറായും പ്രവര്‍ത്തിച്ചു. 2006ല്‍ കോഫി അന്നാന്‍ യു.എന്‍ സെക്രട്ടറി ജനറലായിരിക്കെയാണ് അവര്‍ ആ പദവിയില്‍ നിയമിതയാവുന്നത്. 

Tags:    
News Summary - un

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.