Posted On
date_range Updated On
date_range അമേരിക്കൻ തീവ്ര വലതുപക്ഷ പ്രവർത്തകന് ട്വിറ്ററിൽ ആജീവനാന്ത വിലക്ക്
ന്യൂയോർക്: അക്രമോത്സുക വിഡിയോ പോസ്റ്റ് ചെയ്ത തീവ്ര വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തത്തിെൻറ പ്രയോക്താവ് അലക്സ് ജോൺസിനും (44) അനുയായികൾക്കും ട്വിറ്ററിൽ ആജീവനാന്ത വിലക്ക്. നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാനോ പുതുതായി ഒന്ന് നിർമിക്കാനോ ജോൺസിന് സാധിക്കില്ലെന്ന് ട്വിറ്റർ അധികൃതർ അറിയിച്ചു. ജോൺസിെൻറ ട്വീറ്റുകൾ ട്വിറ്റർ നിരീക്ഷിച്ചുവരുകയായിരുന്നു.
വിലക്ക് ലംഘിക്കാൻ ശ്രമിച്ചാൽ നടപടി സ്വീകരിക്കുമെന്നും ട്വിറ്റർ മുന്നറിയിപ്പു നൽകി. ട്വിറ്ററിെൻറ നിയമങ്ങൾ ലംഘിച്ചാണ് ബുധനാഴ്ച വിഡിയോ പോസ്റ്റ് ചെയ്തത്. ജോൺസിന് ഒമ്പതു ലക്ഷം അനുയായികളുണ്ട് ട്വിറ്ററിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.