ട്രം​പി​െൻറ അ​ക്ഷ​ര​പ്പി​ശ​കി​ന്​ ട്വി​റ്റ​റി​ൽ പ​രി​ഹാ​സ​വ​ർ​ഷം

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വ​രു​ത്ത​ി​വെ​ക്കു​ന്ന പി​ഴ​വു​ക​ൾ ലോ​ക​ത്തി​ന​​ത്ര പു​ത്ത​രി​യ​ല്ല. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വ​രു​ത്തി​യ തെ​റ്റി​നെ പ​തി​വി​ല്ലാ​ത്ത​വി​ധം ക​ണ​ക്ക​റ്റ്​ പ​രി​ഹ​സി​ച്ചാ​ണ്​ ഇ​ൻ​റ​ർ​നെ​റ്റ്​ ലോ​കം കൈ​കാ​ര്യം​ചെ​യ്​​ത​ത്. ‘പ്ര​സ്​ ക​വ​റേ​ജ്​’ എ​ന്ന വാ​ക്കു​ക​ൾ ഉ​ൾ​കൊ​ള്ളു​ന്ന ഒ​രു​വ​രി ട്വീ​റ്റ്​ ചെ​യ്​​ത​തി​ൽ ക​വ​റേ​ജി​ന്​ പ​ക​രം ‘covfefe’ എ​ന്നാ​ണ്​ അ​ടി​ച്ച​ത്. 

ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ വാ​ക്കാ​യി ഉ​ച്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​ക്ഷ​ര​ക്കൂ​ട്ട​ങ്ങ​ളെ പ​ല വി​ധ​ത്തി​ലാ​ണ്​ ട്വി​റ്റ​ർ​ ലോ​കം വാ​യി​ച്ചു പ​രി​ഹ​സി​ക്കു​ന്ന​ത്. ഇ​തൊ​രു ര​ഹ​സ്യ സ​ന്ദേ​ശ​മാ​ണോ അ​തോ അ​ക്ഷ​ര​പ്പി​ശ​ക്​ ത​ന്നെ​യോ എ​ന്നും ചി​ല​ർ സം​ശ​യ​മു​ന്ന​യി​ക്കു​ന്നു.  അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം ടൈ​പ്​​ ചെ​യ്​​ത ട്വീ​റ്റ്​ മു​ഴു​വ​നാ​യോ തെ​റ്റു​േ​ണ്ടാ എ​ന്നൊ​ന്നും നോ​ക്കാ​തെ ട്രം​പ്​ ഉ​റ​ങ്ങാ​ൻ പോ​യ​താ​ണെ​ന്ന്​  ക​രു​തു​ന്നു. ‘‘ഞാ​ൻ രാ​ജി​വെ​ക്കു​ന്ന​ു’’ എ​ന്നാ​ണ്​ ഇൗ ​റ​ഷ്യ​ൻ വാ​ക്കി​​​​െൻറ അ​ർ​ഥം എ​ന്നാ​ണ്​ ഒ​രാ​ൾ പ​രി​ഹ​സി​ച്ച​ത്.  ഇ​​തൊ​രു മ​ഹ​ത്താ​യ പ​ദ​മാ​ണെ​ന്ന്​ മ​റ്റൊ​രാ​ൾ. 

ഒ​രു ദ​യ​യു​മി​ല്ലാ​ത്ത ക​ളി​യാ​ക്ക​ലി​ന്​ വി​ധേ​യ​മാ​യി അ​ഞ്ചു​മ​ണി​ക്കൂ​ർ കി​ട​ന്ന ഇൗ ​ട്വീ​റ്റ്​ പി​ന്നീ​ട്​ അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്​​തു. തൊ​ട്ടു​ട​ൻ ത​ന്നെ വീ​ണ​ത്​ വി​ദ്യ​യാ​ക്കി ട്രം​പും  ഇൗ ​ക​ളി​യി​ൽ ചേ​ർ​ന്നു. ത​ാ​ൻ ത​െ​ന്ന ‘ക​ണ്ടു​പി​ടി​ച്ച’ വാ​ക്കി​​​​െൻറ ശ​രി​യാ​യ അ​ർ​ഥം ആ​ർ​ക്കു ക​ണ്ടു​പി​ടി​ക്കാ​നാ​വും എ​ന്ന്​ ചോ​ദി​ച്ചാ​യി​രു​ന്നു അ​ടു​ത്ത ട്വീ​റ്റ്.

Tags:    
News Summary - trup mistake in twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.