ഹിലരിയുടെ വിദേശനയം ലോക യുദ്ധത്തിലേക്ക്​ നയിക്കും –ട്രംപ്​

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ സ്​ഥാനാർഥി ഹിലരി ക്ലിൻറണി​​െൻറ വിദേശനയം മൂന്നാം ലോകയുദ്ധത്തിലേക്ക്​ വഴിതെളിക്കുമെന്ന്​ ഡൊണാൾഡ്​ ട്രംപ്​. സിറിയക്ക്​ മേലുള്ള യുദ്ധത്തിന്​ പ്രേരിപ്പിക്കും. മേഖലയിൽ ബശ്ശാർ അൽ അസദിനെ താ​ഴെയിറക്കുന്നതിനേക്കാൾ ​െഎ.എസിനെ തുരത്തുന്നതിനാണ്​ അമേരിക്ക പ്രധാന്യം നൽകേണ്ടത്​.

ഹിലരി സിറിയക്ക്​ വേണ്ടിയല്ല യുദ്ധം ചെയ്യുന്നത്,​ റഷ്യക്കും ഇറാനും വേണ്ടിക്കൂടിയാണെന്നും ട്രംപ്​ പരിഹസിച്ചു.  തന്നെ പൂർണമായും പിന്തുണക്കാത്ത സ്വന്തം പാർട്ടിക്കാരെയും മാധ്യമങ്ങളെയും ട്രംപ്​ വിമർശിക്കുകയും ​െഎക്യമുണ്ടെങ്കിൽ ഹിലരിക്ക്​ ജയിക്കാൻ കഴിയില്ലെന്നും ട്രംപ്​ പറഞ്ഞു.

അതിനിടെ തെരഞ്ഞെടുപ്പിന്​ ഏതാനും ദിവസം ശേഷിക്കെ വോട്ടർമാരെ സ്വാധീനിക്കാൻ ട്രംപ്​​ ഫേസ്​ബുക്കിലൂടെ പുതിയ ടോക്​ഷോ തുടങ്ങി. ട്രംപി​​െൻറ തെരഞ്ഞെടുപ്പ്​ ടീമിലെ അംഗമാണ്​ പ്രചാരകൻ.

 

 

 

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.