Posted On
date_range Updated On
date_range തനിക്കെതിരായ വാർത്തകൾ; മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ട്രംപ്
വാഷിങ്ടൺ: തനിക്കെതിരായ വാർത്തകൾ റിപ്പോർട്ട് ചെയ്ത എൻ.ബി.സി ന്യൂസ് അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
അമേരിക്കയുടെ ആണവപദ്ധതികളെ കുറിച്ച് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്. വ്യാജവാർത്തകളാണ് എൻ.ബി.സി അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അവരുടെ ലൈസൻസ് സംബന്ധിച്ച് പുന:പരിശോധന നടത്തേണ്ടി വരുമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ആണവ പദ്ധതികൾ പത്തിരട്ടിയായി വർധിപ്പിക്കാൻ ട്രംപ് ഒരുങ്ങുന്നുവെന്നായിരുന്നു അമേരിക്കൻ മാധ്യമങ്ങളിലെ വാർത്തകൾ. വാർത്ത നിഷേധിച്ച പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.