ട്രംപിനെ വെട്ടിലാക്കുന്ന രഹസ്യവിവരങ്ങള്‍ റഷ്യക്ക് ലഭിച്ചതായി രേഖ

വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപിനെ ബ്ളാക് മെയില്‍ ചെയ്യാന്‍  ഇടനല്‍കുന്ന സുപ്രധാന രഹസ്യങ്ങള്‍ റഷ്യക്ക് ലഭിച്ചിരുന്നതായി വെളിപ്പെടുത്തുന്ന  ഡോസിയര്‍ (രഹസ്യരേഖ) ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് കൈമാറി. രേഖയുടെ കോപ്പി ട്രംപിനു കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.  തെരഞ്ഞെടുപ്പ്  കാലത്ത് ആരംഭിച്ചതല്ല റഷ്യ-ട്രംപ് ബന്ധമെന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ച  ഈ ബന്ധം സമീപകാലത്ത് ശക്തി പ്രാപിക്കുകയായിരുന്നുവെന്നും രേഖ വ്യക്തമാക്കുന്നു. മോസ്കോയില്‍ പര്യടനം നടത്തുമ്പോള്‍ ട്രംപ് സന്ദര്‍ശിച്ച  ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍  റഷ്യ റെക്കോര്‍ഡ് ചെയ്തിരുന്നതായും രേഖ പറയുന്നു. യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ പ്രചാരണ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തിന്‍െറ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പേയാണ് പുതിയ റിപ്പോര്‍ട്ട്.അതേസമയം, രേഖയിലെ പരാമര്‍ശങ്ങള്‍ ശുദ്ധ കളവാണെന്ന് റഷ്യ വ്യക്തമാക്കി. 

യു.എസ് -റഷ്യ ബന്ധം തകിടം മറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് റിപ്പോര്‍ട്ടെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ വക്താവ് കുറ്റപ്പെടുത്തി.ട്രംപിന്‍െറ രാഷ്ട്രീയ പ്രതിയോഗികള്‍  വാടകക്കെടുത്ത  മുന്‍ ബ്രിട്ടീഷ് ചാരനാണത്രേ ട്രംപുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ സമാഹരിച്ച് ഡോസിയര്‍ തയാറാക്കിയത്. എന്നാല്‍ ഇവ സത്യസന്ധമാണോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ളെന്ന് യു.എസ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

Tags:    
News Summary - trump russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.