വാഷിങ്ടൺ: തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഗൾഫ് രാജ്യങ്ങളുടെ െഎക്യമാവശ്യപ്പെട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സൗദിയിലെ സൽമാൻ രാജാവിനെ ഫോണിൽ വിളിച്ചു. അറബ് മേഖലയിലെ പുതിയ നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ട്രംപിെൻറ വിളി. തീവ്രവാദത്തിനെതിരായ യുദ്ധം, മേഖലയിലെ സ്ഥിരത എന്നീ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ഭീകരവാദത്തിന് ഫണ്ട് ലഭ്യമാക്കുന്നത് തടയുക, മേഖലയിൽനിന്ന് ഭീകരവാദം തുടച്ചുനീക്കുക എന്നീ കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഇൗ വിഷയത്തിൽ ജി.സി.സി രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ട്രംപ് അടിവരയിട്ടതായും അവർ അറിയിച്ചു. സൗദി അറേബ്യ, ഇൗജിപ്ത്, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിെൻറ തൊട്ടടുത്ത ദിവസമാണ് വൈറ്റ്ഹൗസിെൻറ പ്രസ്താവന. മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും സഹകരണം പുനഃസ്ഥാപിക്കുന്നതിനും യു.എസ് നിരന്തരമായി അടുത്ത വൃത്തങ്ങളുമായി ബന്ധപ്പെട്ടുവരുകയാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ മാധ്യമങ്ങളോട് പറഞ്ഞു.
ഭീകര പ്രവർത്തനത്തിന് ഫണ്ട് ലഭ്യമാവുന്ന മാർഗങ്ങൾ അടച്ചുകളയാൻ ഖത്തർ പരമാവധി ശ്രമിച്ചുവരുന്നുണ്ടെന്നും സംശയാസ്പദമായ സ്രോതസ്സുകൾക്കെതിരായ നിയമനടപടികളും സ്വത്തു മരവിപ്പിക്കലും ബാങ്കിങ് സംവിധാനത്തിൽ നിയന്ത്രണം കൊണ്ടുവരലുമടക്കമുള്ള പ്രവൃത്തികൾ യു.എസ് തിരിച്ചറിയുന്നുണ്ടെന്നും പറഞ്ഞ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ഹെതർ നോർട്ട് എന്നാൽ, ഇക്കാര്യത്തിൽ ഇനിയും ഏറെ കാര്യങ്ങൾ ഖത്തർ ചെയ്യേണ്ടതുണ്ടെന്നും കൂട്ടിേച്ചർത്തു. ഖത്തറുമായുള്ള തങ്ങളുടെ ബന്ധം ശക്തമാണെന്നും ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ ഖത്തറുമായി സഹകരിക്കാൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു. ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച അറബ് രാജ്യങ്ങളുടെ നടപടിയെ ട്രംപ് പിന്തുണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.