ലോകത്ത്​ കോവിഡ്​ ബാധിതർ 50 ലക്ഷം കവിഞ്ഞു

ന്യൂയോർക്​: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 50,87,859 ആയി. വൈറസി​​​​െൻറ പിടിയിൽപെട്ട 329,768 പേരുടെ ജീവൻ നഷ്​ടമായി. 2,022,727 പേർ രോഗമുക്​തി നേടി. 

രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തിൽ യു.എസ്​ തന്നെയാണ്​ മുന്നിൽ. 15,91,991 ആളുകളിലാണ്​ ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​. മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയും (3,08,705) ബ്രസീലുമാണ് ​(2,93,357) തൊട്ടുപിന്നിൽ. റഷ്യയിലെ മരണനിരക്ക്​ താരതമ്യേന കുറവാണ്​. യഥാക്രമം 2972, 18894 എന്നിങ്ങനെയാണ്​ ഈ രാജ്യങ്ങളിലെ മരണനിരക്ക്​. 

മരണനിരക്കിൽ യു.എസിന്​ പിന്നിൽ ബ്രിട്ടനും (35,704) ഇറ്റലിയുമാണ്(32,330)​. ഫ്രാൻസിൽ 28,132ഉം സ്​പെയിനിൽ 27,888ഉം പേരാണ്​ മരിച്ചത്​. ജർമനി, ഇറാൻ, തുർക്കി രാജ്യങ്ങളിൽ മരണനിരക്ക്​ 10,000ൽ താഴെയാണ്​.

Tags:    
News Summary - total 5 lakhs covid patients in world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.