സൗ​ദി കി​രീ​ടാ​വ​കാ​ശിയുടെ പാക് സന്ദർശനം ഒരു ദിവസം വൈകും

ഇസ് ലാമാബാദ്: സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ പാകിസ്താൻ സന്ദർശനത്തിന് എത്തുന്നത് ഒരു ദിവസ ം നീട്ടിവെച്ചു. ദ്വിദിന സന്ദർശനത്തിനായി ശനിയാഴ്ച പാകിസ്താനിൽ എത്താനായിരുന്നു സൗ​ദി കി​രീ​ടാ​വ​കാ​ശി നേരത്ത െ തീരുമാനിച്ചിരുന്നത്. ഇതാണ് ഞായറാഴ്ചത്തേക്ക് മാറ്റിയതെന്ന് പാക് വിദേശകാര്യ മന്ത്രി അറിയിച്ചതായി ന്യൂസ് ഏജൻ സി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

സന്ദർശനം ഒരു ദിവസം നീട്ടിയതിന്‍റെ കാരണം അറിയില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രിമാർ, ഉന്നതതല ഉദ്യോഗസ്ഥ സംഘം, വ്യവസായികൾ, രാജകുടുംബാംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് സൗ​ദി കി​രീ​ടാ​വ​കാ​ശിയെ അനുഗമിക്കുന്നത്. 2017ൽ കി​രീ​ടാ​വ​കാ​ശിയായ ശേഷമുള്ള മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാന്‍റെ ആദ്യ സന്ദർശനമാണിത്.

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിലാവാം സൗ​ദി കി​രീ​ടാ​വ​കാ​ശി സന്ദർശനം നീട്ടിയതെന്നും വാർത്തയുണ്ട്. തീവ്രവാദ, ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണക്കുന്നതായി സൗ​ദി അറേബ്യ വ്യക്തമാക്കിയിരുന്നു. സംഭവത്തെ സൗദി അപലപിച്ചിരുന്നു.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ടു​ത്ത​യാ​ഴ്​​ച ചൈ​ന​യി​ലെ​ത്തുന്നുണ്ട്. ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Tags:    
News Summary - Saudi Crown Prince Mohammed bin Salman Pakistan visit -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.