Posted On
date_range Updated On
date_range കോവിഡ് പ്രതിരോധം: മതനേതാക്കൾക്ക് പ്രധാന പങ്കുണ്ടെന്ന് യു.എൻ മേധാവി
ന്യൂയോർക്ക്: കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ലോകത്തിലെ മതനേതാക്കൾക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. മഹാമാരിയെ പ്രതിരോധിക്കുക വഴി ഉചിതവും സ്ഥായിയുമായ ലോകം കെട്ടിപ്പടുക്കാൻ സാധിക്കും. ഇക്കാര്യത്തിൽ സമുദായങ്ങൾ ഒത്തുചേരേണ്ടതുണ്ടെന്നും സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി.
ഐക്യത്തിന്‍റെ സത്ത ഉൾക്കൊണ്ട് മതനേതാക്കൾ പ്രവർത്തിക്കുന്നത് കാണാൻ സാധിക്കും. ആഗോള തലത്തിലുള്ള ഒരു മഹാമാരി മാത്രമല്ല കോവിഡ് 19. മനുഷ്യന്‍റെ ജീവിതവും ബാല്യവും തകർക്കുന്നതാണിതെന്നും ഗുട്ടെറസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.