Posted On
date_range Updated On
date_range തീരത്ത് സൂചിയും ആശുപത്രി മാലിന്യവും; കാലിഫോർണിയയിൽ ബീച്ച് അടച്ചു
വാഷിങ്ടൺ: സൂചിയുൾപ്പടെയുള്ള ആശുപത്രി മാലിന്യം കടൽ തീരത്ത് കണ്ടെത്തിയതിനെ തുടർന്ന് കാലിഫോർണിയയിൽ ബീച്ച ിൻെറ ഒരു ഭാഗം അടിച്ചു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം11.30ഓടെ ആയിരുന്നു സംഭവം.
തീരത്ത് നിറയെ ആശുപത്രി മാലിന്യം കണ്ടെത്തിയതിനെ തുടർന്ന് ലൈഫ് ഗാർഡുമാർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ലോസ് ആഞ്ചലസിലെ വെനീസ് ബീച്ച് പിയറിൻെറ തെക്കു ഭാഗത്തായാണ് സംഭവം. മാലിന്യം കണ്ടതിനെതുടർന്ന് ബീച്ച് അടച്ചു പൂട്ടുകയായിരുന്നു.
എവിടെ നിന്നാണ് ആശുപത്രി മാലിന്യവും സൂചിയും വന്നതെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു. മറ്റെന്തെങ്കിലും വസ്തുക്കൾ ഉണ്ടോ എന്നറിയാൻ ലൈഫ് ഗാർഡുമാർ കരയിലും കടലിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.