ബ്രസീൽ പ്രസിഡൻറിന്‍റെ വിമാനത്തിൽനിന്ന്​ 39 കിലോ കൊക്കെയ്​ൻ പിടിച്ചു

സാവോപോളോ: ബ്രസീൽ പ്രസിഡൻറ്​ ജയ്​ർ ബൊൽസൊനാരോ സഞ്ചരിച്ച ബ്രസീലിയൻ എയർഫോഴ്​സ്​ വിമാനത്തിൽനിന്ന്​ 39 കില ോ കൊക്കെയ്​ൻ പിടികൂടി. ജപ്പാനിലെ ഒസാകയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ബെ ാൽസൊനാരോ. സംഭവത്തിൽ വിമാനത്തിലെ സൈനിക ജീവനക്കാരനെ അറസ്​റ്റ്​ ചെയ്​തു. ഇയാളുടെ കൈവശമാണ്​ കൊക്കെയ്​ൻ ഉണ്ടായിരുന്നത്​.

സംഭവത്തെക്കുറിച്ച്​ ബൊൽസൊ​നാരോ ട്വീറ്റ്​ ചെയ്​തു. സൈനിക ജീവനക്കാരനെ അറസ്​റ്റ്​ ചെയ്​തത്​ ബ്രസീൽ പ്രതിരോധ മ​ന്ത്രാലയം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഇയാളുടെ പേര്​ പുറത്തുവിട്ടില്ല. വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജുകൾ പരിശോധിച്ചപ്പോഴാണ്​ ബാഗിൽ കൊക്കെയ്​ൻ കണ്ടെത്തിയത്​.

Tags:    
News Summary - Officer traveling with Brazilian president caught with cocaine -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.