Posted On
date_range Updated On
date_range ന്യൂയോർക്കിൽ വൻ തീപിടത്തം; 12 മരണം
ന്യൂയോർക്ക്: നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നവജാതശിശുവും ഉൾപ്പെടുന്നു.
നഗരത്തിലെ ബ്രോക്സ് മേഖലയിലെ അഞ്ച് നിലകളുള്ള പാർപ്പിട സമുച്ചയത്തിലാണ് തീപിടത്തമുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. രാത്രി 10 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. 160 പേരടങ്ങുന്ന അഗ്നിശമനസേന സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഇതിന് മുമ്പ് 2007ൽ ബ്രോക്സിൽ ഉണ്ടായ സമാന സംഭവത്തിൽ 10 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.