മെക്സിക്കോ സിറ്റി: മെക്സിക്കൻ തലസ്ഥാന നഗരിയിലുണ്ടായ വൻ ഭൂചലനത്തിൽ മരണം 248 ആയി. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻനാശ നഷ്ടമാണ് ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മെക്സിക്കോ സിറ്റിയിൽനിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങൾ ഓഫിസുകളും വീടുകളും ഉപേക്ഷിച്ച് തെരുവിലേക്ക് ഓടിയിറങ്ങി. പ്യൂബ്ല, മോറെലോസ്, മെക്സിക്കൊ സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ആളാപായം മിക്ക റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.തലസ്ഥാന നഗരിയിൽ 27 കെട്ടിടങ്ങൾ തകർന്നു.
1985ൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ട മെക്സിക്കോ സിറ്റിയിലുണ്ടായ ഭൂകമ്പത്തിന്റെ വാർഷിക പരിപാടികളിൽ നിരവധി പേർ പങ്കെടുക്കവേയാണ് വൻഭൂകമ്പം ഉണ്ടായത്. മെക്സിക്കോയിൽ ഭൂകമ്പങ്ങൾ തുടർച്ചായായി ഉണ്ടാകാറുണ്ട്. ഈ മാസമാദ്യം ഉണ്ടായ വൻ ഭൂചലനത്തിൽ 61 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.