തോ​ക്കെ​ടു​ത്ത  മു​ൻ മി​സ് അ​മേ​രി​ക്ക  വീ​ന​സ്  റെ​യ്‌​മി വി​ട​വാ​ങ്ങി

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്തു യു.​എ​സ് സൈ​ന്യ​ത്തി​നാ​യി രാ​ജ്യ​മാ​കെ സ​ഞ്ച​രി​ച്ചു​ന​ട​ത്തി​യ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ലൂ​ടെ  ശ്ര​ദ്ധേ​യ​യാ​യ മു​ൻ മി​സ് അ​മേ​രി​ക്ക വീ​ന​സ്  റെ​യ്മി (92) നി​ര്യാ​ത​യാ​യി. ക​ള​റി​ൽ എ​ടു​ത്ത  ആ​ദ്യ ഫോ​ട്ടോ​ഗ്ര​ഫും റെ​യ്‌​മി​യു​ടേ​താ​ണ്. 1944​ൽ പ​ത്തൊ​മ്പ​താം വ​യ​സ്സി​ൽ മി​സ് അ​മേ​രി​ക്ക​യാ​യ​ ശേ​ഷം രാ​ജ്യ​മാ​കെ സ​ഞ്ച​രി​ച്ചു നൃ​ത്ത​സം​ഗീ​ത നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് 50  ല​ക്ഷം ഡോ​ള​റി​​​െൻറ യു​ദ്ധ ബോ​ണ്ടു​ക​ളാ​ണു റെ​യ്മി വി​റ്റ​ത്.

സി​നി​മാ​ഭി​ന​യം വേ​ണ്ടെ​ന്നു​െ​വ​ച്ച്​  ദീ​ർ​ഘ​കാ​ലം സ്ത്രീ​ക​ളു​ടെ  വോ​ട്ട​വ​കാ​ശ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു. 2007ൽ 82-ാം ​വ​യ​സ്സി​ൽ ക​​െൻറ​ക്കി​യി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ര​ണ്ടു മോ​ഷ്​​ടാ​ക്ക​ളു​ടെ വാ​ഹ​ന​ത്തി​​​െൻറ ട​യ​റു​ക​ൾ വെ​ടി​െ​വ​ച്ചു​ ത​ക​ർ​ത്ത​ ശേ​ഷം പൊ​ലീ​സ് വ​രും​വ​രെ തോ​ക്കി​ൻ ​മു​ന​യി​ൽ നി​ർ​ത്തി​യ​തു വാ​ർ​ത്താ ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

Tags:    
News Summary - miss america venus ramey died -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.