Posted On
date_range Updated On
date_range മലാലക്ക് സെക്രട്ടറി ജനറലിന്റെ ബഹുമതി യുനൈറ്റഡ്
നേഷൻസ്: യു.എൻ സമാധാന സന്ദേശവാഹകയാവുന്നതിന് സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ് സായിയെ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് തെരഞ്ഞെടുത്തു. യു.എൻ മേധാവി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.
ലോകത്താകമാനമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലാവും മലാല ശ്രദ്ധപതിപ്പിക്കുകയെന്നും തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഒൗദ്യോഗിക സ്ഥാനാരോഹണം നടക്കുമെന്നും യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു.
അഭിനേതാക്കളായ മിഖായേൽ ഡഗ്ലസ്, ലിയനാർഡോ ഡികാപ്രിയോ, പ്രിമറ്റോളജിസ്റ്റ് ജയിൻ ഗുഡ്ഒാൾ, സംഗീതജ്ഞൻ ഡാനിയൽ ബാരൻബോയിം, യോയോ മാ എന്നിവരെയും സമാധാന സന്ദേശവാഹകരായി തെരഞ്ഞെടുത്തിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.