ബ്രിട്ടീഷ്​ കപ്പൽ േമാചിപ്പിച്ചെന്ന്​

തെ​ഹ്​​റാ​ൻ: ബ്രി​ട്ടീ​ഷ്​ എ​ണ്ണ​ക്ക​പ്പ​ൽ ​സ്​​റ്റെ​ന ഇം​പെ​റോ മോ​ചി​പ്പി​ച്ച​താ​യി ഇ​റാ​ൻ. നി​യ​മ ന​ട​പ​ടി​ക​ളും വി​ട്ട​യ​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച​തി​നാ​ൽ ക​പ്പ​ലി​ന്​ തീ​രം വി​ട്ടു​പോ​കാ​വു​ന്ന​താ​ണെ​ന്ന്​ ഇ​റാ​ൻ സ​ർ​ക്കാ​ർ വ​ക്​​താ​വ്​ അ​ലി റ​ബീ​ഇ പ​റ​ഞ്ഞു. എ​ന്നു​മു​ത​ലാ​ണ്​ ക​പ്പ​ൽ സ്വ​ത​ന്ത്ര​മാ​ക്കി​യ​ത്​ എ​ന്ന​കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി​യി​ല്ല. ജൂ​ലൈ 19ന്​ ​ഹോ​ർ​മു​സ്​ ക​ട​ലി​ടു​ക്കി​ൽ​വെ​ച്ചാ​ണ്​ ഇ​റാ​ൻ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്​ ക​പ്പ​ൽ പി​ടി​കൂ​ടി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഇ​ടി​ച്ച ക​പ്പ​ൽ സ​ഹാ​യ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​താ​യി ആ​രോ​പി​ച്ച്​ പി​ടി​കൂ​ടി​യ ക​പ്പ​ൽ ബ​ന്ദ​ർ അ​ബ്ബാ​സ്​ തു​റ​മു​ഖ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​പ്പ​ൽ മോ​ചി​പ്പി​ക്കാ​നു​ള്ള രാ​ഷ്​​ട്രീ​യ തീ​രു​മാ​ന​മെ​ടു​ത്തെ​ന്നാ​ണ്​ മ​ന​സ്സി​ലാ​ക്കു​ന്ന​തെ​ന്ന്​ ക​പ്പ​ൽ ഉ​ട​മ​ക​ളാ​യ സ്​​റ്റെ​ന ബ​ൾ​കി​​െൻറ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​റി​ക്​ ഹ​നെ​ൽ പ​റ​ഞ്ഞു. മലയാളികളുൾപ്പെടെ ഇന്ത്യൻ ജീവനക്കാർ കപ്പലിലുണ്ട്​.

Tags:    
News Summary - Iran to release British-flagged tanker seized in strait of Hormuz - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.