വാഷിങ്ടൺ: ഇന്ത്യൻ വിദ്യാർഥിയെ അമേരിക്കയിൽ കുത്തിക്കൊന്നു. 22കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറിങ് വിദ്യാർഥിയാണ് ടാക്സിയിൽ വച്ച് അമേരിക്കൻ വിദ്യാർഥിയുടെ കുത്തേറ്റ് മരിച്ചത്. സർവകലാശാലയിൽ പ്രവേശനം ലഭിക്കാത്തതിൽ പ്രകോപിതനായാണ് അമേരിക്കൻ വിദ്യാർഥി കൊലപാതകം നടത്തിയെതന്നാണ് കരുതുന്നത്.
മൂന്നാം വർഷ വിദ്യാർഥിയായ ഗഗൻദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ജലന്ദർ സ്വദേശിയായ ഗഗൻ 2003മുതൽ അമേരിക്കയിൽ താമസമാണ്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നുമുണ്ട്. ഗഗെൻറ ടാക്സിയിൽ വാഷിങ്ടണിെല വിമാനത്താവളത്തിലേക്ക് പോകുന്നതിന് കയറിയ 19 കാരനായ അമേരിക്കൻ വിദ്യാർഥിയാണ് കൊലപാതകം നടത്തിയത്. ആഗസ്ത് 28നായിരുന്നു സംഭവം. ജേക്കബ് കോൾമാൻ എന്ന യുവാവാണ് പ്രതി.
കോൾമാൻ ഗോൺസാഗ സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. പ്രവേശനം ലഭിക്കാതെ തിരികെ വരുേമ്പാഴാണ് കൊലപാതകം നടത്തിയത്. ടാക്സിയിലിരിക്കെ അസാധാരണമായി പെരുമാറിയ കോൾമാൻ കത്തിെയടുത്ത് ഗഗൻ സിങ്ങിനെ നിരവധി തവണ കുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.