Posted On
date_range Updated On
date_range അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
വാഷിങ്ടൺ: അമേരിക്കയിൽ കവർച്ചക്കാരുടെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥി മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റു. ഗ്യാസ് സ്റ്റേഷനിൽവെച്ച് വെടിയേറ്റ അർശദ് വോറയാണ് (19) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഷികാഗോയിലെ ഡോൾട്ടണിലാണ് സംഭവം. പരിക്കേറ്റയാളെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.
കവർച്ചക്കാർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇന്ത്യക്കാർക്കെതിരെ അമേരിക്കയിൽ ആക്രമണം വർധിച്ചുവരുകയാണ്. ഡിസംബർ 15ന് ഒഹായോയിൽ മോഷ്ടാക്കൾ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്നിരുന്നു. കാൻസസിൽ സോഫ്റ്റ്വെയർ എൻജിനീയറായ ശ്രീനിവാസിനെ മുൻ യു.എസ് നാവിേകാദ്യോഗസ്ഥൻ വെടിവെച്ചു കൊന്നത് ഫെബ്രുവരിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.