യൂ​ട്യൂ​ബി​ലും ഹാ​ക്കി​ങ്​

സാ​ന്‍ഫ്രാ​ന്‍സി​സ്‌​കോ: യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ കൈ​യ​ട​ക്കാ​ന്‍ വ്യാ​പ​ക ഹാ​ക്കി​ങ് ശ്ര​മ​ങ്ങ​ള്‍ ന​ട​ക ്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഡി​യോ​ക​ള്‍ ന​ല്‍കു​ന്ന ചാ​ന​ല ു​ക​ള്‍ക്ക് നേ​രെ​യാ​ണ് ഹാ​ക്കി​ങ് ശ്ര​മ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്.

ഫി​ഷി​ങ് ഇ-​മെ​യി​ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് യൂ​ട്യൂ​ബ് ക്രി​യേ​റ്റ​ര്‍മാ​രെ വ്യാ​ജ ഗൂ​ഗ്​​ള്‍ ലോ​ഗി​ന്‍ പേ​ജു​ക​ളി​ല്‍ എ​ത്തി​ക്കു​ക​യും ഇ​തു​വ​ഴി അ​ക്കൗ​ണ്ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യു​മാ​ണ് ഹാ​ക്ക​ര്‍മാ​ര്‍ ചെ​യ്യു​ന്ന​ത്. ഒ​രു​കൂ​ട്ടം ഹാ​ക്ക​ര്‍മാ​ര്‍ ഒ​ന്നി​ച്ചി​രു​ന്നാ​ണ് ഇ​തി​ന് ശ്ര​മി​ക്കു​ന്ന​തെ​ന്നും സെ​ഡ് ഡി ​നെ​റ്റ് റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളേ​യും ഹാ​ക്കി​ങ് ബാ​ധി​ച്ചി​ട്ടു​ണ്ട്. ചാ​ന​ലു​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട​താ​യി കാ​ണി​ച്ച് നി​ര​വ​ധി​യാ​ളു​ക​ള്‍ ട്വി​റ്റ​റി​ലൂ​ടെ പ​രാ​തി​യ​റി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഹാ​ക്ക​ര്‍മാ​ര്‍ ഇ-​മെ​യി​ല്‍ സ​ന്ദേ​ശം വ​ഴി​യാ​ണ് യൂ​ട്യൂ​ബ് ചാ​ന​ലു​ട​മ​ക​ളെ ഗൂ​ഗ്​​ളി​​െൻറ വ്യാ​ജ ലോ​ഗി​ന്‍ പേ​ജി​ലെ​ത്തി​ക്കു​ന്ന​ത്. ഈ ​ലോ​ഗി​ന്‍ പേ​ജ് യ​ഥാ​ര്‍ഥ​മാ​ണെ​ന്ന് ക​രു​തി ആ​ളു​ക​ള്‍ ത​ങ്ങ​ളു​ടെ ഗൂ​ഗ്​​ള്‍ ഐ​ഡി​യും പാ​സ്​​വേ​ഡും ന​ല്‍കും. അ​വ എ​ത്തു​ന്ന​ത് ഹാ​ക്ക​ര്‍മാ​രു​ടെ കൈ​യി​ലും.
Tags:    
News Summary - hijacks hits YouTube creators-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.