Posted On
date_range Updated On
date_range നാല് ഇന്ത്യൻ വംശജർ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു
വാഷിങ്ടൺ: രണ്ട് ആൺകുട്ടികളക്കം ഇന്ത്യൻ വംശജരായ കുടുംബത്തിലെ നാലുപേർ അമേരിക്കയിൽ വെടിയേറ്റു മരിച്ചു. യു.എസ് സ ്റ്റേറ്റായ ലോവയിലെ വെസ്റ്റ് ഡെസ് മോയിൻസിലാണ് സംഭവം. ശനിയാഴ്‌ച രാവിലെ വീട്ടിനുള്ളിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
ചന്ദ്രശേഖര്‍ സങ്കാര (44), ലാവണ്യ സങ്കാര (41), പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന അതിഥികൾ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് സംഭവം അറിഞ്ഞത്.
നിരവധി വെടിയുണ്ടകളേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.