Posted On
date_range Updated On
date_range ചൈനക്ക് രഹസ്യം ചോർത്തിയ യു.എസ് മുൻ ചാരന് 20 വർഷം തടവ്
വാഷിങ്ടൺ: തന്ത്രപ്രധാന വിവരങ്ങൾ ചൈനീസ് സർക്കാറിന് ചോർത്തിക്കൊടുത്ത യു.എസ് മുൻ ചാരന് 20 വർഷം തടവുശിക്ഷ. യു.എസ് സെൻട്രൽ ഇൻറലിജൻസ് ഏജൻസിയിലും ഡിഫൻസ് ഇൻറലിജൻസ് ഏജൻസിയിലും കരാർ ജീവനക്കാരൻ കെവിൻ പി മല്ലോറി (62) ആണ് അറസ്റ്റിലായത്.
2012ൽ ജോലിയിൽനിന്നു പിരിഞ്ഞു. പിന്നീട് തുടങ്ങിയ ബിസിനസ് പരാജയമായതിനെ തുടർന്നാണ് സമൂഹ മാധ്യമമായ ലിങ്കഡ്ൻ വഴി ചൈനീസ് അധികൃതരുമായി ബന്ധം പുലർത്തിയത്. വിവരങ്ങൾ കൈമാറിയതിന് 25,000 ഡോളറാണ് പ്രതിഫലമായി ലഭിച്ചതെന്നും തെളിവുസഹിതം യു.എസ് അധികൃതർ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.