മയക്കുമരുന്ന് രാജാവിനെ മെക്സികോ അമേരിക്കക്ക് കൈമാറി

വാഷിങ്ടണ്‍: മെക്സിക്കന്‍ മയക്കുമരുന്ന് രാജാവ് ജാക്വിന്‍ ഗുസ്മാനെ അമേരിക്കക്ക് കൈമാറി. മയക്കുമരുന്ന് കടത്തടക്കമുള്ള കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന പ്രതിയെന്ന നിലയിലാണ് ഇയാളെ മെക്സിക്കന്‍ സര്‍ക്കാര്‍ കൈമാറിയത്. വ്യാഴാഴ്ച ന്യൂയോര്‍ക്കിലത്തെിച്ച ഗുസ്മാനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. എല്‍ ചാപ്പോ എന്നറിയപ്പെടുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘത്തലവന്‍ മെക്സികോയിലെ അതി സുരക്ഷാ ജയിലില്‍നിന്ന് രണ്ടുപ്രാവശ്യം സാഹസികമായി രക്ഷപ്പെട്ടിട്ടുണ്ട്. തടവറയില്‍നിന്ന് ഒരു കിലോമീറ്ററോളം നീളമുള്ള ടണല്‍ കുഴിച്ചാണ് 2015ല്‍ അവസാനമായി ഇയാള്‍ രക്ഷപ്പെട്ടത്. മയക്കുമരുന്ന് കടത്തിന് പുറമെ കൊലപാതകമടക്കമുള്ള കേസുകളും ഇയാളുടെ പേരിലുണ്ട്. അതേസമയം ഗുസ്മാനെ അമേരിക്കയിലേക്ക് കടത്തിയത് നിയമവിരുദ്ധമായാണെന്നും രാഷ്ട്രീയ പ്രേരിതമാണ് നടപടിയെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ പറഞ്ഞു.
 

Tags:    
News Summary - Drug lord Joaquin Guzman extradited from Mexico to US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.