ജെഫ് സെഷന്‍സിന് പിന്തുണയുമായി ട്രംപ്

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് വേളയില്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ യു.എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിന് പിന്തുണയുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റ് പാര്‍ട്ടി സെഷന്‍സിന്‍െറ രാജിയാവശ്യവുമായി രംഗത്തുവന്നതോടെയാണ് ട്രംപ് പ്രതിരോധവുമായത്തെിയിരിക്കുന്നത്.

സെഷന്‍സ് സത്യസന്ധനായ വ്യക്തിയാണെന്നും ഡെമോക്രാറ്റുകള്‍ കളവ് പ്രചരിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അറ്റോണി ജനറലിനെ വേട്ടയാടുകയാണ് ഡെമോക്രാറ്റുകളെന്ന് പറഞ്ഞ ട്രംപ് വിഷയത്തില്‍ പുറത്തുവരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തില്‍ ഏത് അന്വേഷണത്തിനും തയാറാണെന്ന് സെഷന്‍സ് പ്രതികരിച്ചു. റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്ലയാക്കുമായി കൂടിക്കാഴ്ച നടത്തിയ അറ്റോണി ജനറല്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല കൂടിക്കാഴ്ച നടത്തിയതെന്ന് സെഷന്‍സ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ വിശദീകരണം വിശ്വസനീയമല്ളെന്നും ഇവര്‍ പറയുന്നു.

യു.എസ് സെനറ്റ് അംഗമെന്ന നിലയിലായിരുന്നു കൂടിക്കാഴ്ചയെന്നാണ് സെഷന്‍സ് പറയുന്നത്. എന്നാല്‍, കൂടിക്കാഴ്ച സമയത്ത് ട്രംപിന്‍െറ പ്രചാരണവിഭാഗത്തിന്‍െറ ഭാഗമായിരുന്നു ഇദ്ദേഹമെന്നാണ് എതിരാളികളുടെ വാദം. തീവ്രവാദവുമായും യുക്രെയ്ന്‍ പ്രശ്നവുമായും ബന്ധപ്പെട്ട വിഷയങ്ങളാണ് സെര്‍ജിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നും സെഷന്‍സ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നതായി തുടക്കം മുതല്‍ ആരോപണം നേരിടുന്നതിനിടെ സെഷന്‍സിന്‍െറ റഷ്യന്‍ബന്ധം വെളിപ്പെട്ടത് ട്രംപ് ഭരണകൂടത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്. നേരത്തെ ട്രംപ് ഭരണകൂടത്തിലെ പ്രധാനിയായിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ളിന്‍ റഷ്യന്‍ ബന്ധത്തിന്‍െറ പേരില്‍ രാജിവെക്കേണ്ടിവന്നിരുന്നു.
അറ്റോണി ജനറലും ഇതേ കാരണത്തില്‍ രാജിവെക്കേണ്ടിവന്നാല്‍ ട്രംപിന് കനത്ത തിരിച്ചടിയായിരിക്കും. അതിനാലാണ് ട്രംപ്, സെഷന്‍സിനെ പ്രതിരോധിച്ച് രംഗത്തത്തെിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - donald trumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.