വാഷിങ്ടൺ: വിഖ്യാത ശാസ്ത്രജ്ഞൻ ചാൾസ് ഡാർവിൻ പരിണാമസിദ്ധാന്തത്തെക്കുറിച്ച് സംശയനിവാരണം നടത്തിയ മറുപടിക്കത്ത് ലേലത്തിന് വെക്കുന്നു. 1881 ഒക്ടോബർ 20ന് ജൂലിയസ് ഫ്രാസെല്ലെ ഗാൽബ്രെയ്ത് എന്നയാൾ മൂന്നു പേജ് വരുന്ന കത്ത് എഴുതി ഡാർവിന് അയച്ചിരുന്നു. ജന്തു, സസ്യ ജാലങ്ങൾക്ക് പൊതുവായ മുൻഗാമി ഉണ്ടായിരിക്കാമെന്ന ഡാർവിെൻറ വീക്ഷണത്തിലൂന്നിയ കാര്യത്തെക്കുറിച്ചുള്ള സംശയമായിരുന്നു താൻ അതിൽ എഴുതിച്ചോദിച്ചതെന്ന് ഗാൽബ്രെയ്ത്ത് ഒാർക്കുന്നു. അതിനുള്ള മറുപടിയായി ഡാർവിൻ എഴുതിയതാണ് ഇത്. 1881 നവംബർ 11 എന്ന തീയതിയാണിതിൽ കാണിക്കുന്നത്.
ഇത്തരത്തിൽ ഒരു ദീർഘിച്ച കത്ത് എഴുതി അയച്ചതിൽ നന്ദി അറിയിക്കുന്ന ഡാർവിൻ സംശയനിവാരണവും നടത്തിെക്കാടുത്തു. ഒരു പേജ് വരുന്ന കത്ത് ഇപ്പോഴും കേടുപാടുകൾ കൂടാതെ ഇരിക്കുന്നുവെന്ന് ലേലം അധികൃതരായ ബോസ്റ്റണിലുള്ള ആർ.ആർ ഒാക്ഷൻസ് പറയുന്നു. ചാൾസ് ഡാർവിൻ എന്നെഴുതി അടിയിൽ ഒപ്പുചാർത്തിയിട്ടുമുണ്ട്. കത്തിെൻറ ലേലം മാർച്ച് ഏഴിന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. 15,000 ഡോളറെങ്കിലും ഇതിന് വില ലഭിക്കുമെന്നാണ് ഇവർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.