Posted On
date_range Updated On
date_range ന്യൂയോർക്കിൽ കാർ പാഞ്ഞു കയറി ഒരു മരണം; നിരവധി പേർക്ക് പരിക്ക്
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ തിരക്കേറിയ ടൈംസ് സ്ക്വയറിൽ അതിവേഗതയിൽ വന്ന കാറിടിച്ച് ഒരാൾ മരിക്കുകയും നിരവധി കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. 13 പേർക്ക് പരിക്കേറ്റതായി ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്മെൻറ് ട്വിറ്ററിൽ കുറിച്ചു. ന്യൂയോർക്ക് പോലീസ് വിഭാഗം അപകടം നടന്ന സ്ഥലത്തിൻെറ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.