ബ്രക്​സിറ്റ്​: ഒൗ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ഇ.യുവിന്​ കൈ​മാ​റി 

ലണ്ടൻ: യൂറോപ്യൻ യൂനിയൻ വിടുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി.  ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഒപ്പുവെച്ച ലിസ്ബൻ കരാറിലെ 50ാം അനുേച്ഛദപ്രകാരമുള്ള ഒൗദ്യോഗിക  വിജ്ഞാപനം   യൂറോപ്യൻ യൂനിയൻ കൗൺസിൽ പ്രസിഡൻറ്  ഡോണൾഡ് ടസ്കിനു കൈമാറി. യൂറോപ്യൻ യൂനിയനിെല ബ്രിട്ടീഷ് അംബാസഡർ സർ ടിം ബോറോയാണ് ബ്രസൽസിൽ വെച്ച്  വിജ്ഞാപനം കൈമാറിയത്.  അതോടൊപ്പം  വിജ്ഞാപനത്തി​െൻറ കോപ്പികൾ ഇ.യുവിലെ 27  അംഗരാജ്യങ്ങൾക്കും നൽകും. രണ്ടുവർഷത്തിനകം നടപടികൾ പൂർത്തിയാക്കി 2019 മാർച്ചോടെ ബ്രിട്ടൻ പൂർണമായി ഇ.യു വിടും. പിന്നീട് അംഗരാജ്യങ്ങൾ ഇ.യു വിടുന്നതിന് ലിസ്ബൻ കരാർ അനുസരിച്ചുള്ള നിർേദശങ്ങൾ മേയ് പാർലമ​െൻറിൽ വിശദീകരിച്ചു.

ചരിത്രപ്രധാനമായ ഇൗ യാത്രയിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്ന്  മേയ് ആഹ്വാനംചെയ്തു.  ബ്രെക്സിറ്റാനന്തരം ഒരുപാട് വെല്ലുവിളികൾ നമ്മെ കാത്തിരിക്കുന്നുണ്ട്. യൂറോപ്യൻ സമ്പദ്വ്യവസ്ഥയിൽ നമുക്ക് സ്വാധീനം നഷ്ടപ്പെടും. ഇ.യുവുമായി ബ്രിട്ടീഷ് കമ്പനികൾക്ക് വ്യാപാരം തുടരാൻ കഴിയാതെവരും. ഇതെല്ലാം നാം അനുഭവിച്ചേ മതിയാകൂ. വ്യക്തമായി പറഞ്ഞാൽ 2019 മാർച്ച് 29 ചിലർക്ക് സന്തോഷം പകരുന്നതും മറ്റു ചിലർക്ക് നിരാശയും സമ്മാനിക്കുന്ന ദിനമാകുമെന്ന് മേയ് സൂചിപ്പിച്ചു. ജൂണിൽ ഹിതപരിശോധനയെ എല്ലാവരും ഒരുപോലെയല്ല വീക്ഷിച്ചത്. ഇരുപക്ഷക്കാർക്കും അവരവരുടെ വാദഗതികളുണ്ടാകും. ജനങ്ങളുടെ െഎക്യവും പ്രൗഢചരിത്രവും ശോഭനഭാവിയുമുള്ള മഹത്തായ  രാജ്യമാണ് നമ്മുടേത്. ഇപ്പോൾ യൂറോപ്യൻ യൂനിയൻ  വിട്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങാനുള്ള സമയമായി. ഇൗയവസരത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കണം. ബ്രെക്സിറ്റാനന്തരം ബ്രിട്ടനെ കരുത്തുള്ള രാഷ്ട്രമായി കെട്ടിപ്പടുക്കും. ^മേയ് പറഞ്ഞു. 
കഴിഞ്ഞവർഷം ജൂണിലാണ് ബ്രെക്സിറ്റിനായി ബ്രിട്ടീഷ്  ജനത വോട്ട് ചെയ്തത്. 52 ശതമാനം പേർ വിടുതലിെന പിന്തുണച്ചു. 48 ശതമാനം പേർ എതിർത്തു. സ്കോട്ലൻഡ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങൾ ബ്രിട്ടൻ ഇ.യുവിൽ  തുടരുന്നതിനെ പിന്തുണച്ചു. ബ്രെക്സിറ്റ് വിഷയത്തിൽ മേയ് ജർമൻ ചാൻസലർ അംഗല മെർകൽ, യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ജീൻ ക്ലൗഡ് ജങ്കാർ എന്നിവരുമായി ചൊവ്വാഴ്ച രാത്രി സംസാരിച്ചിരുന്നു.

ഇ.യു വിട്ടാലും ശക്തമായ അണിയായി ബ്രിട്ടൻ തുടരുമെന്ന സൂചനയാണ് സംഭാഷണത്തിൽ തെളിഞ്ഞതെന്ന് ജങ്കാർ പ്രതികരിച്ചു. യൂറോപ്യൻ യൂനിയൻ ഏകീകൃത മാർക്കറ്റ്  വിട്ടുപോകുമെങ്കിലും യൂറോപ്പുമായുള്ള വ്യാപാരബന്ധം തുടരുമെന്നും മേയ് വ്യക്തമാക്കി. ആറാഴ്ച നീണ്ട  ചർച്ചക്കുശേഷം 50ാം അനുച്ഛേദം നടപ്പാക്കാനുള്ള ബ്രെക്സിറ്റ് ബിൽ ബ്രിട്ടീഷ് പാർലമ​െൻറ് പാസാക്കിയിരുന്നു. അതിനിടെ, ബ്രെക്സിറ്റ് ചർച്ച ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് അയർലൻഡ് അഭിപ്രായപ്പെട്ടു.  യൂറോപ്പിന് നല്ലദിവസമല്ലെന്നായിരുന്നു ഇ.യു പ്രസിഡൻറി​െൻറ പ്രതികരണം. 

Tags:    
News Summary - brexit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.