ഗാന്ധിപാഠം സ്വയം പര്യാപ്​തത; എന്നും സർക്കാറിനെ ആശ്രയിക്കരുത്​ –മോദി

ന്യൂ​യോ​ർ​ക്​: സ​ർ​ക്കാ​റി​നെ ആ​ശ്ര​യി​ക്കാ​തെ ജീ​വി​ക്കു​ന്ന സ്വ​യം പ​ര്യാ​പ്​​ത​മാ​യ സ​മൂ​ഹ​മാ​ണ്​​ മ ​ഹാ​ത്മാ ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്​​ത​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മ​കാ​ലി​ക ലോ​ക​ത്തി​ ൽ ഗാ​ന്ധി​ജി​യു​ടെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ൽ ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

ഗാ​ന്ധി​ജി മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന വ്യ​ക്തി​യാ​ണെ​ന്ന്​ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ജ​ന​ങ്ങ​ളു​ടെ ആ​ന്ത​രി​ക ക​രു​ത്തി​നെ ഉ​ണ​ർ​ത്തി​യാ​ണ്​ അ​ദ്ദേ​ഹം അ​ത്​ സാ​ധ്യ​മാ​ക്കി​യ​ത്. ഒ​രി​ക്ക​ൽ​പോ​ലും നേ​രി​ൽ കാ​ണാ​ത്ത​വ​രെ​യും ഗാ​ന്ധി​ജി വ​ലി​യ അ​ള​വി​ൽ സ്വാ​ധീ​നി​ച്ചു. മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ്​ മു​ത​ൽ നെ​ൽ​സ​ൺ മ​ണ്ടേ​ല വ​രെ​യു​ള്ള​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ‘ഡി​ജി​റ്റ​ൽ ഇ​ന്ത്യ’, ‘സ്വ​ച്ഛ്​ ഭാ​ര​ത്’​ തു​ട​ങ്ങി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത പ​ദ്ധ​തി​ക​ളാ​ണ്​ ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.

അ​തെ​ല്ലാം ജ​ന​ങ്ങ​ൾ സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും ​േമാ​ദി പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശ്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​സീ​ന, ഭൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ലോ​​ട്ടെ ഷെ​റി​ങ്ങ്, ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ ​ഇ​ൻ തു​ട​ങ്ങി​യ​വ​രും പ​​​ങ്കെ​ടു​ത്തു.

ഗാ​ന്ധി​ജി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​വേ​ള​യി​ൽ​ യു.​എ​ൻ ത​യാ​റാ​ക്കി​യ സ്​​റ്റാ​മ്പി​​െൻറ പ്ര​കാ​ശ​ന​വും യു.​എ​ൻ ആ​സ്ഥാ​ന​ത്തെ ഗാ​ന്ധി സോ​ളാ​ർ പാ​ർ​ക്​ ഉ​ദ്​​ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്നു.

Tags:    
News Summary - be self sufficient says modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.