Posted On
date_range Updated On
date_range അരിസോണയില്‍ ക്രിസ്മസ്- നവവത്സരാഘോഷം
അരിസോണ: അരിസോണയിലെ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷം ഡിസംബര്‍ 30ന് വൈകുന്നേരം ഫിനിക്സിലെ ഇന്‍ഡോ–അമേരിക്കന്‍ കർച്ചറൽ സെൻററില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ആരംഭിക്കും. റവ.ഫാദര്‍ ഷിേൻറാ ഡേവിഡ്, ഇന്ത്യൻ അസോസിയേഷന് പ്രസിഡൻറ് നാണിക ചിന്ദി രാമനിയുമാണ് മുഖ്യ അതിഥികൾ. റവ. പ്രകാശ് മുണ്ടക്കലും വിഷ്ണു അമ്പാടിയുമാണ് അവതാരകർ.
അരിസോണ മലയാളി അസോസിയേഷന്റെ ആനുവല്‍ അക്കാദമിക് അവാര്‍ഡ് വിതരണവും ചടങ്ങിൽ നടക്കും. മെയില്‍ ഫിനിക്സില്വെച്ച് നടക്കുന്ന ദിലീപ് മെഗാഷോയുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും അന്നുണ്ടാകുമെന്ന് അരിസോണ മലയാളി അസോസിയേഷന് സെക്രട്ടറി സജിത്ത് തൈവലപ്പില് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.