അരിസോണ മലയാളീസ് അസോസിയേഷ​െൻറ സംഗീത സന്ധ്യ

അരിസോണ : അരിസോണ മലയാളീസ് അസോസിയേഷ​​െൻറ ആഭിമുഖ്യത്തിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന എല്ലാ മലയാളി ആരോഗ്യ
പ്രവർത്തകരോടുമുള്ള ആദരസൂചകമായി ഓൺലൈൻ സംഗീത സന്ധ്യ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കോവിഡ് വ്യാപനത്തി​​െൻറ സാഹചര്യത്തിൽ നടത്തി വരുന്ന പ്രതിവാര സംഗീത പരിപാടിയുടെ ഭാഗമായി ജൂൺ 19 ന്​ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ രാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പ​ങ്കെടുക്കുമെന്ന്​ സംഘാടകർ പറഞ്ഞു. 

ഹൈബി ഈഡൻ എം.പി, ഡോ. ബി. ഇക്‌ബാൽ, സിനിമാ സംവിധായകൻ സിദ്ദിഖ്, ഗായകൻ കാവാലം ശ്രീകുമാർ, അൺ റ്റാഗ്ഗ്ഡ് മ്യൂസിക്കൽ ബാൻഡ് (കൊച്ചിൻ) തുടങ്ങിയവർ പങ്കെടുക്കുമെന്ന്​ പ്രസിഡൻറ്​ സജിത്ത് തൈവളപ്പിൽ അറിയിച്ചു.  

 

 

Tags:    
News Summary - arizona malayalees tribute to health workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.